‘പ്രകോപിപ്പിച്ചാല്‍ തിരിച്ചടി’: വാജ്പേയിയുടെ പ്രസംഗം പങ്കുവച്ച് വരുൺ; പോര് കടുക്കുന്നു

SHARE

ന്യൂഡൽഹി∙ ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷക സമരത്തില്‍ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് വരുണ്‍ ഗാന്ധി രംഗത്തുവന്നത്.  കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പ്രസംഗം  ട്വിറ്ററില്‍ പങ്കുവച്ചാണ് വിമര്‍ശനം.

ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. 1980ല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടന്ന കര്‍ഷകസമരത്തെ അഭിസംബോധന ചെയ്ത എ.ബി.വാജ്പേയിയുടെ പ്രസംഗമാണ് വരുൺ പങ്കുവച്ചത്.

കര്‍ഷകരുടെ പ്രാധാന്യം എടുത്തു പറഞ്ഞ വാജ്പേയി, പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകസമരം ന്യായമാണെന്ന് വ്യാഖ്യാനിക്കുന്ന രീതിയിലാണ് വരുണിന്‍റെ ട്വീറ്റ്. എന്നാല്‍ വരുണിന്‍റെ ട്വീറ്റിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

varun-gandhi-farmers-protest-vajpayee

ലഖിംപുര്‍ വിഷയത്തിലെ വിമര്‍ശനത്തിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഒരു സമിതി യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും നിര്‍വാഹക സമിതിയിൽ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നുമായിരുന്നു ഇതിനോട് വരുണ്‍ പ്രതികരിച്ചത്.

English Summary :Sidelined, BJP's Varun Gandhi Doubles Down With Vajpayee Video On Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA