ADVERTISEMENT

കോഴിക്കോട്∙ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്. അന്തിമ തീരുമാനം സിപിഎമ്മിന്‍റെ അനുമതി ലഭിച്ച ശേഷമെന്ന് റസാഖ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നു. വോട്ട് ചോർന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി. എന്നാൽ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംശയിക്കുന്നതായി റസാഖ് പറഞ്ഞു.

KARATT RAZAK
കാരാട്ട് റസാഖ്

6,344 വോട്ടിനാണ് കാരാട്ട് റസാഖിനെ മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീർ തോൽപ്പിച്ചത്. ഐഎൻഎല്ലിന്റെ മന്ത്രി അഹമ്മദ് ദോവർകോവിലും ഐഎൻഎല്ലിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് തന്നെ സമീപിച്ചത്. സിപിഎമ്മിന്റെ അനുമതിയില്ലാതെ ഒരു പാർട്ടിയിലേക്കും കടന്നുചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് റസാഖ് പറഞ്ഞു.

English Summary : Karat Razak to join INL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com