ADVERTISEMENT

തിരുവനന്തപുരം∙ കിള്ളിപ്പാലത്ത് പൊലിസിനു നേരെ ബോംബെറിഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയുടേതാണ് ദൃശ്യം. ആന്‍റിനാര്‍ക്കോട്ടിക് സ്ക്വാഡിലെ പൊലീസുകാര്‍ക്കുനേരെ നാടന്‍ ബോംബെറിഞ്ഞ പ്രതികള്‍ ലോഡ്ജിന്‍റെ മൂന്നാം നിലയില്‍ നിന്ന് താഴേക്കുചാടി രക്ഷപെട്ടിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അഞ്ചു കിലോ കഞ്ചാവും മൂന്ന് തോക്കുകളും വാളുകളും പിടിച്ചെടുത്തു. 

പ്രതി ഷർട്ട് ധരിച്ചിരുന്നില്ല. ബോംബെറിഞ്ഞ ശേഷം ഒരു കടയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും കടക്കാരൻ അനുവദിച്ചില്ല. തുടർന്ന് ഓട്ടോ സ്റ്റാൻഡിൽ എത്തി പേരൂർക്കട ഭാഗത്തേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അസ്വഭാവികത തോന്നിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ വിസമ്മതിച്ചു. ഇതോടെ പ്രതി അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

English Summary: bomb attack on police 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com