ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനം നേരിടുന്ന മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാൻ മന്ത്രിസഭാ തീരുമാനം. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കണം. ഇക്കാര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളോടും നിര്‍ദേശിക്കും.

ഇപ്പോൾ ദുരന്തനിവാണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി വരുന്നു. ഇത് വേഗത്തിലാക്കാന്‍ മന്ത്രിസഭ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള കൂടുതല്‍ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കും.

ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത്, പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാൻ തദേശസ്ഥാപനങ്ങളും കലക്ടര്‍മാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

English Summary: compensation-for-flood-relievers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com