ADVERTISEMENT

കോഴിക്കോട്∙ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിപുലീകരണ ചര്‍ച്ചകള്‍ക്ക് തുടക്കം. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയാണ് സെക്രട്ടേറിയറ്റ് വിപുലീകരണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തര്‍ക്കം പരിഹരിക്കാനാണ് ആദ്യശ്രമം.

യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ എണ്ണം ഇത്തവണ 19 ല്‍ നിന്ന് 11 ആയി കുറച്ചതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കാത്ത ചിലരെയെങ്കിലും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തര്‍ക്കം ഉടലെടുത്തതോടെയാണ് സെക്രട്ടേറിയറ്റ് വിപുലീകരണം നടക്കാതെ പോയത്. എന്നാല്‍ തര്‍ക്കമൊന്നുമില്ലെന്നാണ് യൂത്ത് ലീഗിന്‍റെ വാദം. സെക്രട്ടേറിയറ്റ് വിപുലീകരണം വൈകരുതെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കിയ നിര്‍ദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ.

English Summary: Youth League State Secretariat Revamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com