ADVERTISEMENT

തൃശൂർ ∙ സംസ്ഥാന പ്രഫഷനൽ നാടക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നാടകത്തിനുള്ള പുരസ്കാരം (50,000 രൂപ) തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന നാടകത്തിനാണ്. 23 നാടകങ്ങളില്‍നിന്നു തിരഞ്ഞെടുത്ത 10 നാടകങ്ങൾ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററില്‍ അരങ്ങേറിയിരുന്നു. വിക്രമന്‍ നായര്‍ (ചെയര്‍മാന്‍), സേവ്യര്‍ പുല്‍പ്പാട്ട് (മെംബര്‍ സെക്രട്ടറി), ചന്ദ്രശേഖരന്‍ തിക്കൊടി, ബാബു പറശ്ശേരി, ഡോ. ബിയാട്രിക്‌സ് അലക്‌സിസ് എന്നിവരടങ്ങിയ ജൂറിയാണു നാടകങ്ങള്‍ വിലയിരുത്തിയത്.

മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ: 

∙ മികച്ച രണ്ടാമത്തെ നാടകം (30,000 വീതം 2 സമിതികൾക്ക്): 

1. വേനലവധി - കോഴിക്കോട് സങ്കീര്‍ത്തന
2. പാട്ടുപാടുന്ന വെള്ളായി - വള്ളുവനാട് ബ്രഹ്മ  

∙ മികച്ച സംവിധായകന്‍ (30,000): രാജേഷ് ഇരുളം -  വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)

∙ മികച്ച രണ്ടാമത്തെ സംവിധായകന്‍ (20,000): അശോക് ശശി -  ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണിക) 

∙ മികച്ച നടന്‍ (25,000 വീതം 2 പേർക്ക്)

1. സജി മൂരാട്  - വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)

2. എം.ടി.സോബി - ഇതിഹാസം (തിരുവനന്തപുരം  സൗപര്‍ണിക) 

∙ മികച്ച നടി (25,000): എൻ.കെ.ശ്രീജ - മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പിരപ്പന്‍കോട്)    

∙ മികച്ച രണ്ടാമത്തെ നടന്‍ (15,000): ബിജു ജയാനന്ദന്‍ - പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ). 

∙ മികച്ച രണ്ടാമത്തെ നടി (15,000 വീതം 2 പേർക്ക്):  

1. മഞ്ജു റെജി - അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)   

2. ഗ്രീഷ്മ ഉദയ് - ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണിക)   

∙ മികച്ച നാടകകൃത്ത് (30,000 വീതം 2 പേർക്ക്): 

ഇതിഹാസ നാടകത്തിലെ ദൃശ്യം

1. ഹേമന്ത് കുമാര്‍ - വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)

2. ഫ്രാന്‍സിസ് ടി.മാവേലിക്കര - മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്), അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം) 

∙ മികച്ച രണ്ടാമത്തെ നാടകകൃത്ത് (20,000): അശോക് ശശി - ഇതിഹാസം (സൗപർണിക, തിരുവനന്തപുരം) 

∙ മികച്ച ഗായകന്‍ (10,000): സാബു കലാഭവന്‍ - ഭോലാറാം (കണ്ണൂര്‍ സംഘചേതന)  

∙ മികച്ച ഗായിക (10,000): വൈക്കം വിജയലക്ഷ്മി - കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും (കണ്ണൂര്‍ നാടകസംഘം). 

∙ മികച്ച സംഗീത സംവിധായകന്‍ (15,000): അനില്‍ എം.അര്‍ജുന്‍ – ഇതിഹാസം (സൗപര്‍ണിക തിരുവനന്തപുരം) 

∙ മികച്ച ഗാനരചയിതാവ് (15,000): കരിവെള്ളൂര്‍ മുരളി - അമ്മ  (കാളിദാസ കലാകേന്ദ്രം, കൊല്ലം)   

∙ മികച്ച രംഗപട സംവിധായകന്‍ (20,000): ആര്‍ട്ടിസ്റ്റ് സുജാതന്‍ (വിവിധ നാടകങ്ങള്‍)

∙ മികച്ച ദീപവിതാനം (15,000): രാജേഷ്  ഇരുളം  - വേനലവധി  (കോഴിക്കോട് സങ്കീര്‍ത്തന)          

∙ മികച്ച വസ്ത്രാലങ്കാരം (15,000): വക്കം മാഹിന്‍ - ഇതിഹാസം (സൗപര്‍ണിക തിരുവനന്തപുരം) 

∙ പ്രത്യേക ജൂറി പുരസ്കാരം:

 1.ശിവകാമി തിരുമന - കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും (കണ്ണൂര്‍ നാടകസംഘം)

 2. നന്ദി പ്രകാശ് - ഭോലാറാം (കണ്ണൂര്‍ സംഘചേതന)   

∙ സമഗ്ര സംഭാവന (50,000): വക്കം ഷക്കീര്‍. 

English summary: Kerala state professional drama awards 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com