ADVERTISEMENT

മുംബൈ ∙ അടുത്ത വർഷത്തെ ഹജ്ജിന് ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. നടപടികൾ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങിൽ നഖ്‌വി വ്യക്തമാക്കി. മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി.

ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം 21ൽനിന്ന് 10 ആയി കുറച്ചു. എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂരില്ല. കേരളത്തിൽനിന്നു കൊച്ചി മാത്രമാണുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബൈ, ശ്രീനഗർ എന്നിവയാണു മറ്റു കേന്ദ്രങ്ങൾ. ‘വോക്കൽ ഫോർ ലോക്കൽ’ പദ്ധതിയുടെ ഭാഗമായി തീർഥാടകർ തദ്ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സൗദിയിലേക്കാൾ കുറഞ്ഞ വിലയിൽ കിടക്കവിരി ഉൾപ്പെടെയുള്ളവ ഇന്ത്യയിൽ ലഭ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.‌

ഹജ് തീർഥാടകരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂർ വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്നു ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നതാണ്. രാജ്യത്തുതന്നെ ഏറ്റവുമധികം തീർഥാടകർ ഹജ്ജിനു പുറപ്പെടുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് കരിപ്പൂർ. വലിയ വിമാനങ്ങളാണു ഹജ്ജിനായി സർവീസ് നടത്തുന്നതെന്നും കരിപ്പൂരിനു വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നുമാണു കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്.

English Summary: Haj 2022 online application process starts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com