ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതൽ 10 വരെ മാത്രം. ആഭ്യന്തര വകുപ്പിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.  ക്രിസ്മസിനും പുതുവൽസരത്തിലും രാത്രി 11.55 മുതൽ രാത്രി 12.30 വരെ പടക്കം ഉപയോഗിക്കാം

പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതും രാസ, ശബ്ദമലിനീകരണം കുറയ്ക്കുന്നതുമായ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചിട്ടുണ്ട്.

English Summary: Diwali:Fireworks can be done from 8pm to 10pm in night during diwali in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com