ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

സമരം ചെയ്താൽ നടപടിയെന്ന് മുന്നറിയിപ്പു നൽകിയ മന്ത്രി, ജീവനക്കാരുടെ സമരം ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. കോവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നല്‍കിയിരുന്ന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇടത് അനുകൂല യൂണിയനും ബിഎംഎസും കോണ്‍ഗ്രസ് അനുകൂല യൂണിയനുമാണ് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയില്‍ ഒൻപതു വര്‍ഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. കഴി‍ഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

അതേസമയം, യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ തീരുമാനം. വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരക്ക് വര്‍ധിപ്പിക്കണം, ഡീസല്‍ സബ്‌സിഡി നല്‍കണം എന്നിവയാണ് സഘടനകളുടെ ആവശ്യം. 

English Summary: Consideration of declaring KSRTC as an essential service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com