ADVERTISEMENT

തിരുവനന്തപുരം∙ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ സമരത്തിനൊരുങ്ങുന്നു.  ഈ മാസം 9 മുതലാണ് സമരം. ഇതിന്റെ ഭാ​ഗമായി ചൊവ്വാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനു മുൻപിൽ ധർണയും നടത്തും. രോഗികളെ ബാധിക്കാത്ത തരത്തിൽ  കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാകും പ്രതിഷേധമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേർഴ്സ് അസോസിയേഷൻ(കെജിഎംസിടിഎ) സംസ്ഥാന പ്രസിഡന്റ് ഡോ.ബിനോയ്. എസ്, സെക്രട്ടറി ഡോ.നിർമൽ ഭാസ്കർ എന്നിവർ അറിയിച്ചു.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം പ്രതിഷേധങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയെങ്കിലും ബഹുഭൂരിഭാഗം മെഡിക്കൽ കോളജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അത് പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്ന് കെജിഎംസിടിഎ ആരോപിച്ചു.

ശമ്പള പരിഷ്കരണം കൂടാതെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും പരിഹാരം കാണണമെന്ന് കേരള സർക്കാർ മെഡിക്കൽ കോളജ് അധ്യാപക സംഘടന ആവശ്യപ്പെടുന്നു.

English Summary: Medical college teachers to protest over salary issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com