ADVERTISEMENT

മുംബൈ∙ ലഹരിക്കേസിൽ‌ ആര്യൻ ഖാന്റെ അറസ്റ്റ് പണത്തിനുവേണ്ടിയുള്ള ‘തട്ടിക്കൊണ്ടുപോകൽ’ ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഒരു സെൽഫിയിലൂടെ അക്കാര്യം വ്യക്തമായെന്നും മന്ത്രി പറഞ്ഞു. ബിജെപി നേതാവ് മോഹിത് കംബോജ് ആണു മുഖ്യസൂത്രധാരൻ. ഇയാളുമായി എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് അടുത്തബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു.

‘ആഡംബര കപ്പലിൽ പോകാൻ ആര്യൻഖാൻ ടിക്കറ്റ് എടുത്തിരുന്നില്ല. പ്രതീക് ഗാബയും അമിർ ഫർണീച്ചർവാലയുമാണ് ആര്യനെ കപ്പലിൽ കൊണ്ടുവന്നത്. ഇതൊരു മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലാണ്. ആര്യനെ അറസ്റ്റെന്ന പേരിൽ തട്ടിക്കൊണ്ടുപോയി. വിട്ടുനൽകാൻ 25 കോടി ആവശ്യപ്പെട്ടു. 18 കോടിക്ക് കരാർ ഉറപ്പിച്ചു. 50 ലക്ഷം ആദ്യം നൽകി. അപ്പോഴേക്കും ഒരു സെൽഫി പദ്ധതി പൊളിച്ചു.’–മന്ത്രി പറഞ്ഞു.

ആര്യനെ അറസ്റ്റ് ചെയ്തതുമുതൽ ഷാറുഖ് ഖാന് ഭീഷണി ഉണ്ടായി. മാനേജർ ഉൾപ്പെടെയുള്ളവർക്കു നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും താരം ഒന്നും മിണ്ടിയില്ല. മകനെ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യം നൽകുന്നതു തെറ്റല്ലെന്നും അതിനാൽ എല്ലാം ഷാറുഖ് തുറന്നുപറയാൻ തയാറാകണമെന്നും മന്ത്രി നവാബ് മാലിക് ആവശ്യപ്പെട്ടു.

ആര്യൻ അറസ്റ്റിലായതിനു പിന്നാലെ എൻസിബി ഓഫിസിൽ നിന്നുമുള്ള ഒരു സെൽഫി ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആര്യൻ ഖാനൊപ്പം എൻസിബി ഉദ്യോഗസ്ഥന്റെ സെൽഫി എന്ന തലക്കെട്ടോടെയാണു പ്രചരിച്ചത്. പിന്നീട് അയാൾ എൻസിബി ഉദ്യോഗസ്ഥനല്ലെന്നു കണ്ടെത്തുകയായിരുന്നു. കെ.പി. ഗോസവി എന്ന സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനാണ് ആര്യനൊപ്പം സെൽഫിയെടുത്തതെന്നു വ്യക്തമായി.

English Summary: Aryan Khan Kidnap-Ransom Plan Ruined By Selfie, Says Maharashtra Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com