ADVERTISEMENT

തൊടുപുഴ ∙ ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് തകർന്ന ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ 27 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിൽനിന്ന് ഇറക്കിവിടാൻ ശ്രമമെന്ന് പരാതി. റവന്യു ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും പ്രളയത്തിനിരകളായവർ ആരോപിച്ചു. സ്കൂൾ തുറക്കേണ്ടതിനാൽ മറ്റൊരു സ്ഥലത്ത് ക്യാംപ് തയാറാക്കിയ ശേഷമാണ് അവിടേക്ക് മാറാൻ പറഞ്ഞതെന്ന് ആർഡിഒ അറിയിച്ചു

വർഷങ്ങൾ കൊണ്ട് സമ്പാദിച്ച വീടുൾപ്പെടെ സർവതും നഷ്ടപ്പെട്ടവരാണ് കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്ടിലെ ക്യാംപിൽ കഴിയുന്നത്. 27 കുടുംബങ്ങളിലെ കുട്ടികളും ഗർഭിണിയും ഉൾപ്പെടെയുള്ളവരോടാണ് ക്യാംപിൽനിന്ന് ഒഴിയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കുറ്റിപ്ലാങ്ങാട്ടിലെ ആറ്റോരം ഭാഗത്തും വെട്ടിക്കാനം ആറ്റുപുറമ്പോക്കിലും താമസിച്ചിരുന്നവരാണ് ക്യാംപിലുള്ളത്.

സ്കൂളുകളിൽനിന്ന് ക്യാംപുകൾ മാറ്റണമെന്ന് സർക്കാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ വെംബ്ലിയിലെ കമ്യൂണിറ്റി ഹാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടുക്കി ആർഡിഒ പറഞ്ഞു. എന്നാൽ ഈ സ്ഥലത്ത് വെള്ളം കയറുമെന്ന് ക്യാംപിലുള്ളവർ പറയുന്നു. പ്രായമായവരെ ഉൾപ്പെടെ ഇടുക്കി ആർഡിഒയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. സർക്കാർ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം അടിയന്തരമായി നൽകണമെന്നു ദുരിതബാധിതർ ആവശ്യപ്പെട്ടു.

English Summary: Issue at Kokkayar relief camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com