അഫ്ഗാനിസ്ഥാൻ സുരക്ഷ: ഡൽഹിയിലെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ചൈന

india-china-flag
SHARE

ബെയ്ജിങ് ∙ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘അഫ്ഗാനിസ്ഥാൻ സുരക്ഷ’ സംബന്ധിച്ച ബഹുരാഷ്ട്ര ആശയവിനിമയത്തിൽനിന്ന് ചൈന പിന്മാറി. ‘ക്രമപ്പട്ടിക’യിലെ അസൗകര്യം മൂലമാണു പിന്മാറ്റമെന്നാണു വിശദീകരണം. റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളും 5 മധ്യേഷ്യൻ രാജ്യങ്ങളുമാണ് ബുധനാഴ്ച നടക്കുന്ന ആശയവിനിമയത്തിൽ പങ്കെടുക്കുക.

അഫ്ഗാനിൽ ഓഗസ്റ്റിൽ താലിബാൻ അധികാരം ഏറ്റെടുത്തശേഷം ഭീകരവാദം, ലഹരി ഉൽപന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനിൽക്കുന്ന ഭീഷണിക്കെതിരെ സമാന സ്വഭാവത്തിലുള്ള നിലപാടുകൾ സ്വീകരിക്കാനാണ് ആശയവിനിമയത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക. 

‘ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ചൈനയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്’– ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും ആശയവിനിമയത്തിൽ പങ്കെടുക്കും.

അഫ്ഗാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ചൈന, പാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങൾ താലിബാനുമായി നല്ല ബന്ധമാണു സൂക്ഷിക്കുന്നത്. കഴി‍ഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അഫ്ഗാനിലെ താലിബാൻ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബറാദറുമായി ദോഹയിൽ ചർച്ച നടത്തിയിരുന്നു. 

English Summary: "Scheduling Reasons": China On Not Attending Delhi Security Dialogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA