ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്ന പാതയിലാണ് ഇന്ത്യയെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് മൂലം തകർന്ന സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ വാക്സിനേഷൻ പ്രക്രിയ, ഉത്സവസീസൺ തുടങ്ങിയവ സഹായകമാകും. സാധനങ്ങളുടെ ആവശ്യവും വിതരണവും തമ്മിലുള്ള അന്തരം കുറയാനും തൊഴിലവസരങ്ങൾ വർധിക്കാനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഘടനാപരമായ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആത്മനിർഭർ ഭാരത് മിഷൻ, ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വീണ്ടെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആവശ്യമായ മാക്രോ, മൈക്രോ വികസനങ്ങളിലൂടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനായി ഇന്ത്യ ഒരുങ്ങുകയാണ്.’– ധനമന്ത്രാലയ റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ 2020-21 സാമ്പത്തിക സർവേയിൽ, 2022 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ 11 ശതമാനം ജിഡിപി വളർച്ചയാണ് പ്രവചിച്ചിരുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്കനുസരിച്ച്, ഉത്സവ സീസൺ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് വലിയ ഉത്തേജനം നൽകി. ദീപാവലി സമയത്തെ വിൽപ്പന 1.3 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വിൽപനയാണ് ഇത്.

English Summary: India On Way To Become Fastest Growing World Economy: Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com