ADVERTISEMENT

ഗുവാഹത്തി ∙ പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ, തീർഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷ സിമന്റ് ട്രക്കുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിൽ ദേശീയപാത 8 ലാണ് അപകടമുണ്ടായത്. 9 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

ട്രക്ക് ഡ്രൈവർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അസം വനം-എക്‌സൈസ് മന്ത്രി പരിമൾ ശുക്ലബൈദ്യ ട്വീറ്റ് ചെയ്തു.

English Summary: 10 Chhath Puja Devotees Killed In Road Accident In Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com