ADVERTISEMENT

കേ‌പ്‌ടൗൺ ∙ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ വക്താവ് രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചു. 

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുൻ ഉപ പ്രസിഡന്റ് ആയിരുന്നു. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു. 

1993ലാണ് മണ്ടേലയ്ക്കൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ പങ്കിട്ടത്. ദക്ഷിണാഫ്രിക്കയിലെ ‘അപ്പാർത്തീഡ്’ കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്. മണ്ടേല 2013 ഡിസംബറിലാണു വിടപറഞ്ഞത്.

English Summary: F.W. de Klerk, South Africa’s last apartheid-era leader, dead at 85

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com