ADVERTISEMENT

ന്യൂഡല്‍ഹി∙ കോവിഡ് കാരണം നിർ‌ത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചു. ഭക്ഷണവിതരണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതായി കാണിച്ച് റെയിൽവേ ഐആർസിടിസിക്കു കത്തയച്ചു. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ‘സ്പെഷൽ’ ടാഗ് ഒഴിവാക്കാൻ റെയിൽവേ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഡിനു മുന്‍പത്തെ ടിക്കറ്റ് നിരക്കുകൾ ഏർപെടുത്താനും റെയിൽവേ തീരുമാനിച്ചു.

 

രാജ്യത്തെ ട്രെയിന്‍ സർവീസുകള്‍ സാധാരണ നിലയിലായതിനാലും ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതിനാലുമാണു തീരുമാനമെന്ന് റെയിൽവേ ഐആർസിടിസിക്ക് അയച്ച കത്തിൽ അറിയിച്ചു. കോവിഡിനു ശേഷം ദീർഘദൂര ട്രെയിനുകളാണ് ആദ്യം സർവീസ് ആരംഭിച്ചത്. പിന്നീട് പാസഞ്ചർ ട്രെയിനുകളും സർവീസ് തുടങ്ങി. ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഭക്ഷണവിതരണം ആരംഭിക്കാൻ വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

 

English Summary: Railways To Resume Serving Cooked Food On Trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com