ADVERTISEMENT

ന്യൂഡൽഹി∙ ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ നിയന്ത്രിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

വിവാദമായ മൂന്നു കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബില്‍ ഉൾപ്പെടെ 29 ബില്ലുകൾ തിങ്കളാഴ്ച ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. അതിൽ 26 ബില്ലുകൾ പുതിയവയാണ്. കോടതിക്ക് പുറത്ത് തർക്കങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥത ബില്ലും നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണത്തിനുള്ള ബില്ലും ലഹരി നിയന്ത്രണ ബില്ലും സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

English Summary: Cryptocurrency Bill to be introduced in Winter Session of Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com