കാക്കനാട് എംഡിഎംഎ കേസ്: അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു

Muhammed-Sahad-MDMA-Case
മുഹമ്മദ് സഹദ്
SHARE

കൊച്ചി∙ കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാസർകോട് മൂളിയാർ മസ്തിക്കുണ്ട് മുഹമ്മദ് സഹദ് (24) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയതിനെ തുടർന്ന് ഒളിവിലായിരുന്ന സഹദിനെ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ച പണം മുഖ്യപ്രതികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തത് സഹദാണ്. കാസർകോടുനിന്നു ക്രൈംബ്രാഞ്ച് ഉത്തരമേഖലാ സിഐ ആർ.എൻ.ബൈജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത്, കോഴിക്കോട് ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അസി.എക്സൈസ് കമ്മിഷണർ ടി.എം.കാസിം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ഇതുവരെ 21 പ്രതികളായി. സർക്കിൾ ഇൻസ്പെക്ടർ കെ.വി.സദയകുമാർ, പ്രിവ.ഓഫിസർ എം.എ.യൂസഫലി, ഡ്രൈവർ ഷിജു ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

English Summmary: Kakkanad MDMA Case: Kasargod Native Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA