തരൂർ വാളെടുത്തു; പ്രഫഷനൽസ് കോൺഗ്രസ് നിയമനം മരവിപ്പിച്ച് സുധാകരൻ

K-Sudhakaran-7
കെ. സുധാകരൻ
SHARE

കൊച്ചി∙ ദേശീയ പ്രസിഡന്റിന്റെ അനുമതിയില്ലാതെ പ്രഫഷനൽസ് കോൺഗ്രസ് കേരള ഘടകം സംസ്ഥാന പ്രസിഡന്റിനെ നീക്കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പുലിവാലു പിടിച്ചു. ഡോ.എസ്.എസ്. ലാലിനെ നീക്കി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റാക്കി നിയമിച്ച ഉത്തരവ് പിൻവലിക്കേണ്ടി വന്നു. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റുമായി സംസാരിച്ച് ആശയക്കുഴപ്പം നീക്കിയതായി തരൂർ ട്വീറ്റ് ചെയ്തു. 

കെപിസിസി പ്രസിഡന്റിന് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റിനെ നിയമിക്കാമെങ്കിലും ദേശീയ അധ്യക്ഷന്റെ അനുമതി ആവശ്യമുണ്ട്. എസ്.എസ്. ലാലിനെതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമായി കോൺഗ്രസിൽ ഒരു വിഭാഗം നടത്തിയ നിയമനമാണ് പ്രസിഡന്റിനു പിൻവലിക്കേണ്ടി വന്നത്. നിയമന ഉത്തരവു പുറപ്പെടുവിച്ചതോടെ ശശി തരൂർ തന്നെ അറിയിക്കാതെ നടത്തിയ നിയമനത്തിനെതിരെ രംഗത്തു വരികയായിരുന്നു. ഇതോടെ വി.എസ്. ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് വാർത്താ കുറിപ്പ് ഇറക്കി തടിയൂരി.

prof cong
വി.എസ്. ചന്ദ്രശേഖരൻ

English Summary: Professional congress state president appoinment cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA