ADVERTISEMENT

കൊച്ചി∙ ആലുവയിൽ മരിച്ച നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച 17 നിയമ വിദ്യാർഥികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

എസ്പിക്കു പരാതി നൽകാനായി നാല് വിദ്യാർഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്നു വിദ്യാർഥിനികൾ പറയുന്നു. എസ്പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ആദ്യം ഇവരെ എആര്‍ ക്യാംപിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെയും പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

രാവിലെ എസ്പി ഓഫിസിലേക്കു കോൺഗ്രസ് നടത്തിയ ബഹുജന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറും മുട്ടയേറും പൊലീസിന്റെ ജലപീരങ്കി, കണ്ണീർ വാതകവും നഗരത്തെ സംഘർഷ ഭൂമിയാക്കി. നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആരോപണ വിധേയനായ ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.എൽ.സുധീറിനെ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.

English Summary: Protest at SP Office: Classmates of Mofiya Parveen Detained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com