ADVERTISEMENT

തൃശൂര്‍∙ കുതിരാന്‍ തുരങ്കത്തില്‍ രണ്ടുവരി ഗതാഗതം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ കുരുക്കില്ലാതെ കടന്നുപോകുന്നതായി ട്രയല്‍ റണ്ണില്‍ ബോധ്യപ്പെട്ടതോടെയാണു പരിഷ്കാരം സ്ഥിരമാക്കിയത്. തൃശൂരില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും ഇനി തുരങ്കത്തിലൂടെ തന്നെ കടന്നുപോകണം. നിലവിലെ ദേശീയപാത റോഡ് അടച്ചു. രണ്ടാം തുരങ്കത്തിലേക്കുള്ള വഴി ശരിയാക്കാനാണിത്.

നിലവില്‍ പാലക്കാട് ഭാഗത്തുനിന്നു തൃശൂരിലേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയില്‍ കടത്തിവിട്ടിരുന്നത്. ഇനി രണ്ടു വശത്തോട്ടും തുരങ്ക യാത്രയാണ്. തുരങ്കത്തില്‍ വാഹനങ്ങള്‍ മറികടക്കുന്നതു നിരോധിച്ചു. വാഹനങ്ങള്‍ തകരാറിലായാല്‍ എടുത്തു മാറ്റാന്‍ ക്രെയിന്‍ സംവിധാനം ഒരുക്കി. 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

kuthiran-service-1
കുതിരാൻ തുരങ്കത്തിന്റെ ഉൾഭാഗം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ട്രയല്‍ റണ്‍ രാവിലെ 10ന് തുടങ്ങി. വാഹനങ്ങള്‍ സുഗമമായി കടന്നുപോയതോടെ ട്രയല്‍ റണ്‍ പരിഷ്കാരം സ്ഥിരമാക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും. ഇതിലെ 95 ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തില്‍നിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കാനുള്ള റോഡ് നേരെയാക്കലാണ് ഇനി ബാക്കിയുള്ളത്. തുരങ്കങ്ങളില്‍ ഒന്ന് തുറന്നപ്പോള്‍തന്നെ കുതിരാനിലെ യാത്രാ ക്ലേശം പരിഹരിക്കപ്പെട്ടു.

English Summary: Two-way trial run success in Kuthiran Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com