ADVERTISEMENT

കൊച്ചി ∙ മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പബ്ലിക് റിലേഷൻസ് ഓഫിസറായി കെ.കെ.ജയകുമാറിനെ നിയമിച്ചു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തു വരുന്നതിനിടെ ഡപ്യൂട്ടേഷനിലാണ് നിയമനം. മലയാള മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രവർത്തന പരിചയ അനുഭവമുണ്ട്. 2014 ലാണ് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസറായി പ്രവേശിക്കുന്നത്. 

പഴ്സനൽ ഫിനാൻസുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പത്രമാധ്യമങ്ങളിലെ കോളമിസ്റ്റും വിവർത്തകനുമാണ്. കേരളത്തിലെ ഏറ്റവും മികച്ച ഫിനാൻഷ്യൽ ജേണലിസ്റ്റിനുള്ള കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാഡമിയിൽനിന്ന് പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (കോഴിക്കോട്) നിന്ന് ഡേറ്റ ജേണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ് എന്നിവയിൽ വിദഗ്ധ പരിശീലനവും നേടിയിട്ടുണ്ട്. ചേർത്തല പള്ളിപ്പുറം കേളമംഗലം സ്വദേശിയാണ്.

English Summary: K.K Jayakumar appointed as new KMRL Public relation officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com