ADVERTISEMENT

ന്യൂഡൽഹി∙ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,31,526 കോടി രൂപയാണ്. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ 36% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ചരക്ക് സേവന നികുതിയായി 23,978 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതിയായി 31,127 കോടി രൂപയുമാണ് ലഭിച്ചത്. ഇതുകൂടാതെ, സംയോജിത ചരക്ക് സേവന നികുതി വരുമാനം 66,815 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് സമാഹരിച്ച 32,165 കോടി ഉൾപ്പെടെ), ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 653 കോടി ഉൾപ്പെടെ 9,606 കോടി രൂപയും നികുതിയിനത്തിൽ ലഭിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ച വരുമാനത്തേക്കാൾ 25% കൂടുതലാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

English Summary: At Rs 1.31 trillion, India GST collection second highest for November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com