ADVERTISEMENT

വാഷിങ്ടൻ∙ മലയാളിയായ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഐഎംഎഫ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ആകും. അടുത്ത മാസം അവർ ചുമതലയേൽക്കും. നിലവിൽ ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ആണ് ഗീത ഗോപിനാഥ്. പുതിയ പദവിക്ക് ഏറെ അനുയോജ്യയാണ് ഗീതയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. 

ഐഎംഎഫിലെ ആദ്യത്തെ വനിതാ ചീഫ് ഇക്കോണമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്‌. 2018 ഒക്ടോബറിൽ ആണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയത്. കോവിഡ് മഹാമാരി, വാക്സിനേഷൻ, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇവർ നേതൃത്വം നൽകിയിട്ടുണ്ട്.

English Summary: Gita Gopinath to take on new role at IMF as First Deputy Managing Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com