ADVERTISEMENT

തൃശൂര്‍∙ ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷം. ആറു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നവാഗതരെ സ്വീകരിക്കുന്നതിനായി ക്യാംപസില്‍ കൊടികെട്ടുന്നതിനിടെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്നു കെഎസ്‌യു ആരോപിച്ചു.

ക്യാംപസിന് പുറത്തുള്ളവര്‍ മര്‍ദിച്ചെന്ന് എസ്എഫ്ഐയും ആരോപിച്ചു. സംഘർഷത്തിന്റെ വിഡ‍ിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കോളജിലെ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിലർ വടി ഉപയോഗിച്ച് മർദിക്കുന്നതും ചിലരുടെ കൈവശം ചുറ്റിക വരെയുള്ളതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ–കെഎസ്‌യു സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ

English Summary: SFI-KSU Clash at Thrissur Govt.Engineering College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com