ADVERTISEMENT

കാക്കനാട്∙ ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മദ്യവും ലഹരി പദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിൽ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സലിംകുമാറിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. 

salim-kumar-gang-rape
സലീം കുമാർ

ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. മോഡലിങ് രംഗത്തുള്ള ഇരുപത്തിയേഴുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സലിംകുമാറാണു യുവതിക്ക് ലോഡ്ജിൽ താമസ സൗകര്യം ലഭ്യമാക്കിയത്.  ലോഡ്ജിൽ എത്താറുള്ള സലിംകുമാറും ഷമീർ, അജ്മൽ എന്നിവരും  ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണു കേസ്. ലോഡ്ജ് ഉടമയായ യുവതി അടക്കം മൂന്നു പേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. ലോഡ്ജിലെ രണ്ടു മുറി പൊലീസ് പൂട്ടി മുദ്രവച്ചു.

English Summary : Young model who came for potoshoot raped, one arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com