ADVERTISEMENT

കോട്ടയം∙ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജയ്മോഹന് ഹ്യൂമൻ റൈറ്റ്സ് പുരസ്കാരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള പുരസ്കാരം കേരള പൊലീസിലെ ഡിവൈഎസ്പി വി.എ.നിഷാദ് മോനും സമ്മാനിക്കും.

ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ചു കോട്ടയത്തു നടക്കുന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുരസ്കാരം കൈമാറും. എച്ച്ആർഎഫ്. സ്ഥാപക ചെയർമാൻ ഡോ. പി.സി.അച്ചൻകുഞ്ഞ് അധ്യക്ഷത വഹിക്കും.

English Summary: Josekutty Panackal wins human rights photographer award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com