ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിൽനിന്നു 12 എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധവുമായി പ്രതിപക്ഷം. എന്നാൽ നടപടിയിൽ വിട്ടുവീഴ്ചയില്ലെന്നു വ്യക്തമാക്കിയ പാര്‍ലമെന്ററികാര്യമന്ത്രി, സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. 

അതേസമയം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. കായിക സര്‍വകലാശാല ആരംഭിക്കാന്‍ കേരളം അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷിച്ചാല്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും കേന്ദ്ര കായിക സഹമന്ത്രി നിശിത് പ്രാമാണിക് ബെന്നി ബഹനാന്‍റെ ചോദ്യത്തിന് മറുപടി നല്‍കി.

English Summary: Rajya Sabha adjourned till 2pm as Opposition MPs protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com