ADVERTISEMENT

തൃശൂർ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ (37) മൃതദേഹം ഞായറാഴ്ച  സംസ്കരിക്കും. ഡൽഹിയിൽനിന്നു കോയമ്പത്തൂരിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. നേരത്തേ, ശനിയാഴ്ച സംസ്കാരം നടക്കുമെന്നായിരുന്നു റിപ്പോർട്ട്.

പ്രദീപ് പഠിച്ച പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ശേഷം പൊന്നൂക്കരയിലെ വീട്ടിലെത്തിക്കും. തുടർന്ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. 

English Summary: Funeral of JWO Pradeep to be held tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com