ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയതു. ഇന്നു പുലർച്ചയോടെയാണ് സംഭവം. കുറച്ചു സമയത്തേക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഇന്ത്യ ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ട്വീറ്റ് നീക്കി പ്രശ്നം പരിഹരിച്ചെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

സർക്കാർ ഔദ്യോഗികമായി 500 ബിറ്റ്കോയിൻ കറൻസികൾ വാങ്ങിയെന്നും അത് രാജ്യത്തെ എല്ലാവർക്കുമായി വിതരണം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്. ഇതിനൊപ്പം ഒരു ലിങ്കും നൽകിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചതോടെ ട്വീറ്റ് നീക്കം ചെയ്യുകയും വലിയൊരു തെറ്റിധാരണ ഒഴിവാക്കുകയും ചെയ്തു. 

English Summary :PM Modi's Twitter Handle "Briefly Compromised", Shares Scam Link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com