ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തർപ്രദേശ് സന്ദർശനത്തെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതിനെ പരിഹസിച്ചാണ് വിമർശനം. ‘അവസാന നാളുകളിൽ കാശിക്ക് പോകുന്നത് പതിവാണ്’– അഖിലേഷ് പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാ സ്നാനത്തിൽ പങ്കെടുക്കാതിരുന്നതിനെയും അഖിലേഷ് വിമർശിച്ചു. യോഗി സ്നാനം ചെയ്യാതിരുന്നത് ഗംഗാ നദിയിലെ മാലിന്യത്തെ കുറിച്ച് ബോധ്യമുണ്ടായത് കൊണ്ടാണെന്നായിരുന്നു അഖിലേഷിന്റെ വിമർശനം. 

‘ബിജെപി സർക്കാർ കോടിക്കണക്കിനു രൂപയാണ് ഗംഗയുടെ ശുചീകരണത്തിനു ചെലവഴിക്കുന്നത്. എന്നാൽ യോഗിക്ക് ഗംഗയിലെ മാലിന്യത്തെ കുറിച്ച് ക്യത്യമായി അറിയാം. അതാണ് അദ്ദേഹം ഗംഗാസ്നാനത്തിനു മുതിരാതിരുന്നത്’– അഖിലേഷ് പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായാണ് പ്രധാനമന്ത്രി ഗംഗാ നദിയിൽ സ്നാനം ചെയ്തത്.

English Summary: Akhilesh Yadav's jibe at PM Modi: 'People stay in Kashi when end is near'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com