ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ച കാര്യങ്ങളിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷനല്‍ ബാങ്കിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി. 1.8 കോടി രൂപയാണ് പഞ്ചാബ് നാഷനൽ ബാങ്കിന് പിഴയിട്ടിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന് 30 ലക്ഷം രൂപ അടയ്ക്കണം.

ആർബിഐ നടത്തിയ അന്വേഷണത്തിൽ, 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്‌ട് അനുസരിച്ച് ഓഹരികൾ പണയം വച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പിഎൻബി ലംഘിച്ചതായി കണ്ടെത്തി. ഇടപാടുകാരില്‍നിന്ന് മിനിമം ബാലന്‍സ് നിശ്ചിത തുകയ്ക്കു താഴെയാകുമ്പോള്‍ ചുമത്തുന്ന പിഴയുമായി ബന്ധപ്പെട്ടാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.   

English Summary: RBI Imposes ₹ 1.8 Crore Penalty On Punjab National Bank, Also Fines ICICI Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com