ADVERTISEMENT

തിരുവനന്തപുരം∙ കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങി മരിച്ച എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലു (27) സര്‍വീസില്‍ കയറിയിട്ട് 11 മാസം മാത്രം. എന്‍ജിനീയറിങ് ബിരുദധാരിയായ ബാലു അവിവാഹിതനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ശിവഗിരിയില്‍ ഡ്യൂട്ടിക്കെത്തിയ ബാലു ഉള്‍പ്പെടെ പത്തു പേരെ പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക്, പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെ കടയ്ക്കാവൂര്‍ പണയില്‍ കടവ് പാലത്തിനു സമീപത്തു വച്ചാണ് വള്ളം അപകടത്തില്‍പ്പെട്ടത്.

സിഐ ഉള്‍പ്പെടെ മൂന്നു പേര്‍ വള്ളക്കാരന്‍റെ സഹായത്തോടെ നീന്തി രക്ഷപ്പെട്ടു. വെള്ളത്തിലേക്ക് വീണ ബാലു മുങ്ങിത്താഴുകയായിരുന്നു. തിരച്ചിലിനിടെ കണ്ടെത്തിയ ബാലുവിനെ വര്‍ക്കല മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളം മുന്നോട്ടു നീങ്ങവേ സിഐ എഴുന്നേറ്റതാണ് ബാലന്‍സ് തെറ്റി വള്ളം മറിയാന്‍ കാരണമെന്നു വള്ളക്കാരന്‍ വസന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

പോത്തന്‍കോട് സുധീഷ് വധത്തില്‍ പ്രധാന സൂത്രധാരനും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷിനെ മാത്രം പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ആറ്റിങ്ങല്‍, വര്‍ക്കല ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. കടയ്ക്കാവൂരില്‍ ഒട്ടകം രാജേഷ് ഒളിവില്‍ കഴിഞ്ഞെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് വള്ളത്തില്‍ തിരച്ചില്‍ നടത്തിയത്.

English Summary: Cop drowns as boat capsizes - follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com