കുട്ടനാടിന്റെ സമഗ്ര വികസനം; മന്ത്രിതല യോഗം ചേരുമെന്ന് സജി ചെറിയാൻ

saji-cherian
സജി ചെറിയാൻ
SHARE

ആലപ്പുഴ ∙ കുട്ടനാടിന്റെ സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കാനും പ്രദേശം നേരിടുന്ന വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുമായി മന്ത്രിതല യോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മറ്റു മന്ത്രിമാരായ പി.പ്രസാദ്‌, കെ.രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമാണ് ഡിസംബര്‍ 22ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.

കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട് നിലവില്‍ വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

നിലവിലെ പദ്ധതികള്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ കാര്യക്ഷമമായി നടപ്പിലാക്കാനും പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary : Ministry level meeting to discuss Kuttanad development 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA