ADVERTISEMENT

ന്യൂഡൽഹി ∙ വൻ സാമ്പത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സ‌ി തുടങ്ങിയവരിൽനിന്നായി 13,109.17 കോടി രൂപ ബാങ്കുകൾ പിടിച്ചെടുത്തതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇവരുടെ സ്വത്തുവകകൾ പിടിച്ചെടുത്തതു വിറ്റാണ് ഈ പണം കണ്ടെത്തിയതെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ പറഞ്ഞു.

 

എൻഫോഴ്സ്‌‍മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ 2021 ജൂലൈ വരെയുള്ള കണക്കുകളാണ് മന്ത്രി ഉദ്ധരിച്ചത്. വിജയ് മല്യയിൽനിന്ന് 792 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തതാണ് ഒടുവിലത്തേത്. കഴിഞ്ഞ 7 സാമ്പത്തിക വർഷങ്ങളിലായി 5.49 ലക്ഷം കോടിരൂപയാണ് പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത്. നിക്ഷേപകരുടെ പണം പൊതുമേഖലാ ബാങ്കുകളിൽ സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

English Summary: Banks Recover ₹ 13,100 Crore From Vijay Mallya, Nirav Modi, Mehul Choksi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com