ADVERTISEMENT

ആലപ്പുഴ ∙ ദേശീയ പാതയിൽ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ആകാശപാത (എലിവേറ്റഡ് ഹൈവേ) 2022 ൽ പണി ആരംഭിച്ച് മൂന്ന് വർഷം െകാണ്ട് പൂർത്തിയാക്കുമെന്ന് എ.എം.ആരിഫ് എംപി. 13 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ആറുവരി പാതയുടെ മണ്ണ് പരിശോധനയും പാതയുടെ ഡിസൈനും പൂർത്തിയായി.

രാജ്യത്തെ ഏറ്റവും നീളമേറിയതെന്ന് കരുതപ്പെടുന്നതാണ് ഈ എലിവേറ്റഡ് ഹൈവേ. അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കുന്ന മേൽപ്പാത, നിലവിലുള്ള നാലുവരിപ്പാത നിലനിർത്തിക്കൊണ്ട് അതിനു മുകളിലൂടെയാവും നിർമിക്കുക. ഹൈവേയുടെ ഇരുവശത്തുനിന്നും ഇതിനായി സ്ഥലം ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു. 

English Summary: Aroor-Thuravoor elevated highway construction to begin before mid 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com