ADVERTISEMENT

കൊച്ചി ∙ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ മുസ്‍ലിം ലീഗില്‍നിന്ന് നീതി കിട്ടിയില്ലെന്ന് 'ഹരിത' മുന്‍ ഭാരവാഹികള്‍. എന്നാല്‍ പാര്‍ട്ടിയില്‍ തിരുത്തലും തിരിച്ചറിവും ഉണ്ടാകുന്നുണ്ട്. വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ക്ക് വേഗം പോരെന്നും നേതാക്കൾ പറഞ്ഞു.

ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പി.കെ.നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും, അബ്ദുൽ വഹാബ് അശ്ലീല പ്രചാരണം നടത്തിയെന്നുമായിരുന്നു ഹരിത മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 10 പേർ വനിതാ കമ്മിഷനു പരാതി നൽകിയത്.

വനിതാ കമ്മിഷന്റെ നിർദേശ പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥ അവധിയിൽ പോയതിനാൽ അന്വേഷണം നിലച്ചു. തുടർന്ന് വീണ്ടും വനിതാ കമ്മിഷന് പുതിയ പരാതി നൽകുകയായിരുന്നു. എന്നാൽ നടപടികൾ വൈകുകയാണെന്ന് ഹരിത മുൻ ഭാരവാഹികൾ ആരോപിക്കുന്നു.

English Summary: We didn't get justice from league yet: Former haritha leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com