ADVERTISEMENT

കോഴിക്കോട് ∙ കെ റെയിൽ വിഷയത്തിൽ ശശി തരൂർ എംപി തെറ്റു തിരുത്തുമെന്നാണു പ്രതീക്ഷയെന്നു കെ.മുരളീധരൻ എംപി. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാടിനൊപ്പം തരൂർ നിൽക്കണം. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി വന്നപ്പോൾ പാർട്ടി അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്.

ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ തരൂരിന് സീറ്റ് നിഷേധിക്കണമെന്നു പല കോണിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അന്ന് അദ്ദേഹത്തെ തടയുമെന്നു  പ്രഖ്യാപിച്ചവരാണെന്ന് മറക്കരുത്. തരൂരിന് കെപിസിസി പ്രസിഡന്റ് ഒരു മുന്നറിയിപ്പ് നൽകിയതാണ്.

അദ്ദേഹത്തെ പുറത്താക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. എംപിയെ പുറത്താക്കാൻ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമല്ല. ദേശീയ നേതൃത്വമാണ്. കെ റെയിലിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയാറല്ല. മുഖ്യമന്ത്രി തോറ്റു പിൻമാറേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. 

English Summary: K Muralidharan on Shashi Tharoor stand on K Rail Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com