ADVERTISEMENT

കാഞ്ഞങ്ങാട് ∙ കേരളത്തിൽ എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. ഏപ്രിൽ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയും നടക്കും.

എസ്എസ്എൽസി - ഐടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21ന് തുടങ്ങി മാർച്ച്‌ 15ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച്‌ 15ന് അവസാനിക്കും.

വിശദമായ ടൈം ടേബിളും ഫോക്കസും വിദ്യാഭ്യാസ ഡയറക്ടർ തിരുവനന്തപുരത്ത് അറിയിക്കും. ഈ അക്കാദമിക് വർഷംതന്നെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും. സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. സ്കൂൾ തുറന്നതിൽ ഇതുവരെ യാതൊരു പ്രശ്നവുമില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കണം എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമല്ല.‌

സ്കൂൾ പിടിഎ കമ്മിറ്റികൾ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അംഗീകാരം കൊടുക്കുന്നുവെന്നു മാത്രം. ചില സംഘടനകൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ നിൽക്കുന്നു. കേന്ദ്രനിർദേശം ലഭിച്ചു കഴിഞ്ഞാലുടൻ കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ നടത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: Kerala's SSLC, HSE, VHSE exam dates announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com