ADVERTISEMENT

ന്യൂഡൽഹി∙ 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് ഇല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടില്ലെന്ന് റവന്യു സെക്രട്ടറി തരുൺ ബജാജ്.

കഴിഞ്ഞ വർഷത്തേക്കാൾ 60 ലക്ഷം അധികം ആളുകൾ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇതുവരെ 5.62 കോടി ഐടിആറുകൾ ഫയൽ ചെയ്തു. ഇന്ന് 20 ലക്ഷത്തിലധികം റിട്ടേണുകൾ ഫയൽ ചെയ്തതായും അദ്ദേഹം പറഞ്ഞു.

അഞ്ചു ലക്ഷത്തിനു താഴെ ആണ് വരുമാനം എങ്കിൽ ഡിസംബർ 31 നു ശേഷം ഫയൽ ചെയ്താൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും. അഞ്ചു ലക്ഷത്തിനു മുകളിൽ വരുമാനം ഉള്ളവർക്ക് 5000 രൂപ പിഴ അടയ്ക്കേണ്ടി വരും. 

English Summary: No proposal to extend last date for ITR filing: Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com