ADVERTISEMENT

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വീണ്ടും വർധിക്കുന്നതിനിടെ 15–18 പ്രായക്കാരുടെ വാക്സീനേഷൻ ആരംഭിച്ചു. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്. ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്‌സി എന്നിവിടങ്ങളിൽ ഈ മാസം 10 വരെ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും (ബുധൻ ഒഴികെ) കുത്തിവയ്പ്പുണ്ടാകും.

vaccination-15-18-kerala-kochi
15 മുതൽ 18 വരെ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സീൻ സ്വീകരിക്കാൻ നെടുമ്പാശേരി ചെങ്ങമനാട് സിഎച്ച്സിയിലെത്തിയവർക്ക് ക്രമനമ്പർ നൽകുന്നു. ചിത്രം∙ ജോസ്കുട്ടി പനയ്ക്കൽ

വിവിധ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്സിനേഷനായി ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ഈ പ്രായത്തിലെ 15.34 ലക്ഷം പേർക്കു വാക്സീൻ നൽകാനാണു ലക്ഷ്യമിടുന്നത്. കുത്തിവയ്പ്പ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

English Summary : Vaccination For 15-18 Age Group Starts Today Amid Covid Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com