ADVERTISEMENT

കോട്ടയം ∙ തൃക്കാക്കര എംഎൽഎയായിരിക്കെ അന്തരിച്ച പി.ടി.തോമസിന് 75 ലക്ഷം രൂപയ്ക്കും ഒരു കോടിക്കുമിടയിൽ കടബാധ്യതയുണ്ടെന്നും ഇത് പാർട്ടി ഏറ്റെടുക്കണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. 'പി.ടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാർട്ടി ഏറ്റെടുക്കണം'– അദ്ദേഹം നിർദേശിച്ചു.

തനിക്ക് 57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പി.ടി.തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്. എന്നാൽ, ഇതിനു പുറമേ, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്നു വിട്ടു കിട്ടുന്നതിന് 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും അദ്ദേഹത്തിനു ബാധ്യതയുണ്ട്. എംഎൽഎ ഓഫിസിന്റെ വാടക ഇനത്തിൽ 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും അടുത്ത സഹപ്രവർത്തകർ സൂചിപ്പിച്ചു.

English Summary: PT Thomas's Total Financial Debts is Around Rs 1 Crore; 'Party must take this up', says Dominic Presentation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com