ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട സ്വിഫ്റ്റ് കമ്പനി രൂപീകരണത്തെച്ചൊല്ലിയുള്ള കേസിൽ ഹൈക്കോടതിയിൽ യഥാർഥ സത്യവാങ്മൂലം സമർപ്പിക്കാൻ വീഴ്ച വരുത്തിയ ഡപ്യൂട്ടി ചീഫ് ലോ ഓഫിസർ പി.എൻ.ഹേനയെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിനെതിരെ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളായ ടിഡിഎഫും ബിഎംഎസുമാണ് കേസ് നൽകിയത്.

സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിൽ ആദ്യം ഇറക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ച് പുതിയ ഉത്തരവിറക്കിയിരുന്നു. അത് യഥാസമയം കോടതിയെ അറിയിക്കാത്തതിനാലാണ് സസ്പെൻഷൻ

English Summary: KSRTC Swift Company case: PN Hena suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com