ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് ഫയലുകൾ കാണാതായ സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം ആസ്ഥാനത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഏതൊക്കെ ഫയലാണ് കാണാതായത് എന്നതു സംബന്ധിച്ചു വ്യക്തതയില്ല. വർഷങ്ങൾക്കു മുൻപുള്ള ഫയലുകളാണ് കാണാതെ പോയതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

അഞ്ഞൂറോളം ഫയലുകൾ കാണാതായി എന്നാണ് പ്രാഥമിക നിഗമനം. മരുന്നു വാങ്ങൽ ഇടപാടുകളേത് അടക്കമുള്ള ഫയലുകൾ കൂട്ടത്തിലുണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ജീവനക്കാർ അറിയാതെ ഫയലുകൾ മാറ്റാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. മോഷണ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകൾ നേരത്തേ മറ്റൊരു ഭാഗത്തേക്കു മാറ്റിയിരുന്നു. ആ സമയത്തൊന്നും ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചത്.

മെഡിക്കൽ സർവീസസ് കോർപറേഷനിലെ മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ നശിപ്പിച്ചതായി ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഈ ഫയലുകൾ കാണാതായത്. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നത് മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ്.

English Summary: Veena George confirms files from Kerala health dept headquarters are missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com