‘യുപിയിൽ ബിജെപി; പഞ്ചാബിൽ എഎപി നേട്ടം കൊയ്യും; മണിപ്പുരിൽ ബലാബലം’

1280-up-election
(Photo by Sanjay KANOJIA / AFP)
SHARE

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സീവോട്ടർ സർവേ. 223 മുതൽ 235 സീറ്റുവരെ നേടി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരും. സമാജ്‌വാദി പാർട്ടിക്ക് 145നും 157നും ഇടയിൽ സീറ്റാണ് പ്രവചിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രവർത്തനങ്ങൾ കോൺഗ്രസിന് നേട്ടമാകില്ല. പത്തു സീറ്റിൽ താഴെ മാത്രമേ കോൺഗ്രസിന് ലഭിക്കൂവെന്നും സർവേ പറയുന്നു.

ബിഎസ്പിയും വൻ തിരിച്ചടി നേരിടും. പഞ്ചാബിൽ ആംആദ്മി പാർട്ടി വലിയ നേട്ടമുണ്ടാക്കും. 58 സീറ്റുവരെ നേടും. കോൺഗ്രസിന് 37 മുതൽ 43 സീറ്റുവരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും സർവേ പറയുന്നു. ബിജെപി അമരീന്ദർ സിങ് കൂട്ടുകെട്ട് കാര്യമായ ചലനമുണ്ടാക്കില്ല. 

മണിപ്പുരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. കോൺഗ്രസിന് 22 മുതൽ 26 സീറ്റും ബിജെപിക്ക് 23 മുതൽ 27 സീറ്റുമാണ് പ്രവചിക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം നിലനിർത്താൻ പാടുപെടും. 

ഗോവയിൽ ബിജെപിക്ക് 23 സീറ്റുവരെയും കോൺഗ്രസിന് 8 സീറ്റുവരെയും ആംആദ്മി പാർട്ടിക്ക് 9 സീറ്റുവരെയും കിട്ടാം. ഉത്തരാഖണ്ഡിൽ ബിജെപിക്ക് 37 സീറ്റുവരെയും കോൺഗ്രസിന് 36 സീറ്റുവരെയും ആംആദ്മി പാർട്ടിക്ക് നാലുസീറ്റുവരെയും സർവേ പ്രവചിക്കുന്നു. 

English Summary: BJP Appears To Be Ahead So Far In UP & Uttarakhand– ABP C-Voter Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA