ADVERTISEMENT

വാഷിങ്ടൻ∙ ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാൾക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. 

ഡേവിഡ് ബെന്നറ്റ് സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നതായും മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റി അറിയിച്ചു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. ഡേവിഡ് ബെന്നറ്റ് ഏറെ ദിവസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. അവയവദാനത്തിന്റെ ദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 1,10,000 അമേരിക്കക്കാർ നിലവിൽ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.

കഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്കിലെ എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിൽ പരീക്ഷണാടിസ്ഥാനത്തില്‍ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യരിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റവരിൽ വച്ചുപിടിപ്പിക്കാറുണ്ട്.

English Summary: US Surgeons Successfully Implant Pig Heart In Human

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com