ADVERTISEMENT

കോട്ടയം∙ ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. അമേരിക്കയുടെ മേധാവിത്വം ചോദ്യംചെയ്യാന്‍ കഴിയുംവിധം ചൈന കരുത്താര്‍ജിച്ചു. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. ഇത് മറച്ചുവയ്ക്കാനാണ് ആഗോളപ്രചാരണം.

ഇന്ത്യയിൽ ചൈനയ്ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണ്. അമേരിക്കയുടെ മേധാവിത്വം ചോദ്യംചെയ്യാൻ കഴിയുംവിധം ചൈന കരുത്താർജിച്ചെന്നും എസ്ആർപി പറഞ്ഞു.‘ലോകത്ത് ദരിദ്രരെ ഇല്ലാതാക്കാൻ 70 ശതമാനം സംഭാവനയും ചൈനയുടേതാണ്. അതേസമയം ഇന്ത്യ ദാരിദ്ര്യം വളർത്തുകയാണ് ചെയ്യുന്നത്. മോദി സർക്കാരാണ് ഇതിനു കാരണം.

കോവിഡിൽ വാക്സീൻ വിറ്റും മറ്റും മുതലാളിത്തം നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ സൗജന്യ വാക്സീൻ വിതരണം ചെയ്യുകയും മറ്റു രാജ്യങ്ങളെ സഹായിക്കുകയുമാണു ചെയ്തത്. കോവിഡ് സമയത്ത് ചൈന 116 രാജ്യങ്ങൾക്കും ക്യൂബ 50 രാജ്യങ്ങൾക്കുമാണ് വാക്‌സീൻ നൽകിയത്’– എസ്ആർപി പറഞ്ഞു.

Content Highlights: CPIM Kottayam district conference, S Ramachandra Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com