ADVERTISEMENT

കോഴിക്കോട്∙ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ, വിദ്യാർഥികൾക്ക് കൊലപാതകത്തിനു പ്രേരണ നൽകിയത് കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരനാണെന്ന് മുൻ കോൺഗ്രസ് നേതാവും സിപിഎം അംഗവുമായ കെ.പി. അനിൽകുമാർ.

‘ഇരന്നു വാങ്ങിയതാണ് മരണമെന്ന് കെ.സുധാകരൻ പറയുമ്പോൾ അതിന് പ്രേരണ നൽകിയത് അദ്ദേഹം തന്നെയാണ്. സുധാകരനെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണം, അല്ലെങ്കിൽ നാട്ടിൽ കലാപമുണ്ടാകും. നിഖിൽ പൈലിക്ക് നൽകിയ കത്തി നാളെ ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും നെഞ്ചിൽ സുധാകരൻ കുത്തിയിറക്കും.

കൊല കൊല്ലിയെ പോലെയാണ് സുധാകരൻ കേരളത്തിൽ നടക്കുന്നതെങ്കിൽ ആ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കും’– അനിൽകുമാർ പറഞ്ഞു.

English Summary: K.P. Anilkumar against K. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com