ഒരാഴ്ച റേഷൻ മുടങ്ങുമെന്ന് വരെ പ്രചരിപ്പിച്ചു; സാങ്കേതിക തകരാർ പരിഹരിച്ചു: മന്ത്രി

1248-gr-anil
മന്ത്രി ജി.ആര്‍. അനില്‍
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റേഷൻ വിതരണത്തിലുണ്ടായ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഒരാഴ്ച റേഷൻ മുടങ്ങുമെന്ന് ചിലർ പ്രചരിപ്പിച്ചു. കടകൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. അവരോടൊന്നും പ്രതികാരബുദ്ധിയില്ലെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ റേഷൻ വിതരണം കഴിഞ്ഞ 5 ദിവസമായി ഭാഗികമായി സ്തംഭിച്ചിരുന്നു. ഇന്നലെ എട്ടരയോടെ റേഷൻ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറോളം ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45 ന് തകരാറിലായി. കടകളുടെ സമയം ക്രമീകരിച്ചതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വിതരണം നടന്നു. 13,000 റേഷൻ കടകൾ വഴി 2.10 ലക്ഷം കാർഡ് ഉടമകൾ സാധനങ്ങൾ വാങ്ങി. തകരാർ പരിഹരിക്കും വരെ കടകളുടെ പ്രവർത്തന സമയം ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചു.

∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ കടകൾ രാവിലെ 8.30 മുതൽ 12 വരെ.

∙ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഉച്ച തിരിഞ്ഞ് 3.30 മുതൽ 6.30 വരെ. 

∙ ഈ മാസം 18 വരെയാണു ക്രമീകരണം. രാവിലെ തുറക്കുന്ന കടകളിലായി 46.49 ലക്ഷവും ഉച്ച കഴിഞ്ഞു പ്രവർത്തിക്കുന്ന കടകളിലായി 45.32 ലക്ഷവും കാർഡ് ഉടമകളാണുള്ളത്.

English Summary: Ration distribution in Kerala reinstated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA